യോഹന്നാൻ 16 : 23 – 24- ൽ യേശു നമ്മൾക്ക് നല്കിയിരിക്കുന്ന വാഗ്ദാനം അതിശയിപ്പിക്കുന്ന, സമ്പൂർണ്ണമായ, മഹത്വകരമായ ഒന്നാണ്.
“അന്നു നിങ്ങൾ എന്നോട് ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും. ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.”
പിതാവ് നമ്മൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന പൂർണ സന്തോഷം നമ്മൾക്ക് വേണമെന്നതുകൊണ്ടു, നാം അതിയായി ആഗ്രഹിക്കുന്ന കാര്യങ്ങൾ പിതാവിനോട് ചോദിക്കുന്നു. നിസ്സാരമോ ലൗകീകമായ (ജഡികമായ ) കാര്യങ്ങൾക്കു വേണ്ടി നാം ചോദിക്കുന്നില്ല , കാരണം യാക്കോബ് അപ്പോസ്തലൻ പറയുന്നത് : “നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിനു വല്ലാതെ യാചിക്കകൊണ്ട് ഒന്നും ലഭിക്കുന്നില്ല”. ( യാക്കോബ് 4 : 3 ) നമ്മൾ പ്രാർത്ഥിക്കുന്നത് വിലയേറിയ (കൂടുതൽ ) വിശ്വാസം, സ്നേഹം, വിശുദ്ധി, ജ്ഞാനം, വിവേചനം, ദൈവകൃപയുടെ അനുഭവം , ധൈര്യം, ദൈവത്തിലുള്ള ആനന്ദം എന്നിവയ്ക്കും അതേസമയം ലൗകീകമായ കാര്യങ്ങളിൽ താല്പര്യം കുറയുന്നതിനുമാണ്.









