ദൈവത്തിന്റെ അപ്രതീക്ഷിതമായ ഉത്തരങ്ങൾ

യോഹന്നാൻ 16 : 23 – 24- ൽ യേശു നമ്മൾക്ക് നല്കിയിരിക്കുന്ന വാഗ്‌ദാനം അതിശയിപ്പിക്കുന്ന,  സമ്പൂർണ്ണമായ, മഹത്വകരമായ ഒന്നാണ്.

“അന്നു നിങ്ങൾ എന്നോട് ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും. ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.”

പിതാവ് നമ്മൾക്ക് വാഗ്‌ദാനം ചെയ്തിരിക്കുന്ന പൂർണ സന്തോഷം നമ്മൾക്ക് വേണമെന്നതുകൊണ്ടു, നാം അതിയായി ആഗ്രഹിക്കുന്ന കാര്യങ്ങൾ പിതാവിനോട് ചോദിക്കുന്നു. നിസ്സാരമോ ലൗകീകമായ (ജഡികമായ ) കാര്യങ്ങൾക്കു വേണ്ടി നാം ചോദിക്കുന്നില്ല , കാരണം യാക്കോബ് അപ്പോസ്തലൻ പറയുന്നത് : “നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിനു വല്ലാതെ യാചിക്കകൊണ്ട് ഒന്നും ലഭിക്കുന്നില്ല”. ( യാക്കോബ് 4 : 3 )  നമ്മൾ പ്രാർത്ഥിക്കുന്നത് വിലയേറിയ (കൂടുതൽ ) വിശ്വാസം,  സ്നേഹം, വിശുദ്ധി, ജ്ഞാനം, വിവേചനം, ദൈവകൃപയുടെ  അനുഭവം , ധൈര്യം,  ദൈവത്തിലുള്ള ആനന്ദം എന്നിവയ്ക്കും  അതേസമയം ലൗകീകമായ കാര്യങ്ങളിൽ താല്പര്യം കുറയുന്നതിനുമാണ്.

അപ്രതീക്ഷിതമായ ഉത്തരങ്ങൾ
ഇപ്രകാരമുള്ള തീവ്രമായ ആഗ്രഹങ്ങളും പ്രാർത്ഥനകളും ആത്മാർത്ഥമായതുകൊണ്ട് തന്നെ, ദൈവം അതിനെ സ്നേഹിക്കയും അവയ്ക്കു ഉത്തരം നൽകാൻ അതീവതല്പരനുമാണ് (ഇഷ്ടപ്പെടുകയും ചെയ്യുന്നു). എന്നാൽ നാം നമ്മെതന്നെയും, നമ്മുടെ പാപത്തിന്റെ (പാപസ്വഭാവത്തിന്റെ) ആഴവും വ്യാപ്തിയും അറിയുന്നില്ല. നാം ചോദിക്കുന്നത് ലഭിക്കാൻ നമ്മിൽ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്നും അറിയുന്നില്ല. എന്നാൽ നമ്മുടെ പ്രാർത്ഥനകൾക്കുള്ള ദൈവത്തിന്റെ ഉത്തരങ്ങളെക്കുറിച്ചു യാഥാർഥ്യമല്ലാത്ത , ഭാവനാപരമായ സങ്കല്പങ്ങളും പ്രതീക്ഷകളും  ഇല്ലാതിരിക്കാൻ നമുക്ക് സാധിക്കുന്നില്ല.

പുതിയ ലേഖനങ്ങൾ